യുപിയിലെ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജിന് കേരളത്തിൽ നിന്ന് മെഡിക്കൽ കാരവൻ ബസ്സ് ..!!

India Kerala TECH
Print Friendly, PDF & Email

ലക്‌നൗ – ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരിയിൽ ഉള്ള പ്രശസ്തമായ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് കേരളത്തിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് കമ്പനി അത്യാധുനിക മെഡിക്കൽ സംവിധാനമുള്ള കാരവൻ ബസ്സ് സംഭാവനയായി നൽകി.

ഭാരത് ഇലക്ട്രോണിക് കമ്പനിക്ക് വേണ്ടി പൂർണമായും ഈ ബസ്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഉത്തർ പ്രദേശിൽ എത്തിച്ചു നൽകിയത് കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക് തിരുവനന്തപുരം ആണ്. ഈ ബസ്സിന്റെ നിർമാണ ചിലവ് മാത്രം രണ്ട് കോടി രൂപയാണ്.

ഈ ക്യാരവാൻ മോഡൽ ബസ്സിൽ ലബോറട്ടറിയിൽ മാത്രം ബയോകെമിസ്ട്രി അനലൈസർ , ഹെമറ്റോളജി അനലൈസർ, കൂടാതെ ഗർഭാശയ ക്യാൻസർ പരിശോധന നടത്തുന്നതിന് ആവശ്യമായ കോൾപോസ്കോപ്പ് , ക്രെയോസർജറി , ഇ സി ജി, സെൻട്രിഫ്യൂജ് , മിനി മോഡൽ ഫ്രിഡ്ജ് എന്നിവയുണ്ട് . കൂടാതെ എമർജൻസി ഓപ്പറേഷൻ തിയേറ്റർ, എക്സറേ യൂണിറ്റ്, ടോയ്ലറ്റ് സംവിധാനങ്ങൾ കൂടെ ഒരുക്കിയിട്ടുണ്ട്.. നിർമ്മാണം പൂർണ്ണമായും കേരളത്തിൽ.

ഇന്നലെ ഉച്ചക്ക് 12 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഉത്തർ പ്രദേശ് ഗവർണർ ശ്രീ. ആനന്ദിബെൻ പട്ടേൽ ബസ്സ് ഉൽഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കെ ജി എം യു വൈസ് ചാൻസിലർ ഡോ.സോണിയ നിത്യാനന്ദ , മുൻ വൈസ് ചാൻസിലർ ഡോ എം എൽ ബി ഭട്ട്, സിഡാക് ജോയിൻറ് ഡയറക്ടർ ദേവാനന്ദ്, ടെക്നിക്കൽ ഓഫീസർ അരുൺ, പ്രോജക്ട് എൻജിനീയർ പ്രസിദ്ധ്, കെ ജി എം യു റേഡിയോതെറാപ്പി വിഭാഗം മെഡിക്കൽ ഫിസിസ്റ്റ് റിജിൻ എൻ റ്റി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *