പ്രേം കൃഷ്ണൻ IAS പുതിയ പത്തനംതിട്ട ജില്ലാ കളക്ടർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐഎഎസ് ഓഫീസർമാർക്കും സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടർ ഷിബു എയെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റ് ഡയറക്ടർ പ്രേം കൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടർ.

പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി വിഷ്ണുരാജ് പി യെ കായിക – യുവജനകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിലിന്റെ അധിക ചുമതലയും നൽകി. ഹൗസിങ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമയാണ് പുതിയ കെ എസ്ടിപി പ്രോജക്റ്റ് ഡയറക്ടർ. ഡപ്യൂട്ടി സെക്രട്ടറി പദവിയിലാണ് നിയമനം.

Leave a Reply

Your email address will not be published. Required fields are marked *