ആശ്വാസം എല്ലാവരും സുരക്ഷിതർ ; തുരങ്കത്തിൽ കുടുങ്ങിയവരുടെ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവന്നു ;

India Special

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കഴിഞ്ഞ പത്തു ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവന്നു.
രക്ഷാപ്രവർത്തനത്തിനിടയിൽ ഇവർക്ക് സാധനങ്ങൾ എത്തിക്കാൻ വേണ്ടി നീട്ടിയ കുഴലിലൂടെ കടത്തിയ ക്യാമറ വഴിയാണ് ഇവരുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇവരെല്ലാം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുരക്ഷിതരായിരിക്കുന്നു എന്നത് ആശ്വാസത്തിന് വക നൽകുന്നതാണ്.
രക്ഷാപ്രവർത്തകർ ഇവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാനുളള കൂടുതൽ ഫലപ്രദമായ വഴികൾ ആലോചിക്കുകയാണ്.

https://x.com/pushkardhami/status/1726799913307312211?s=20

തിങ്കളാഴ്ച ആറ് ഇഞ്ച് വ്യാസം വരുന്ന പൈപ്പുകൾ മറുവശത്തെ അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ കടത്തിവിട്ട് സാധനങ്ങൾ എത്തിക്കാനുള്ള മറ്റൊരു സൗകര്യം കൂടി രക്ഷാപ്രവർത്തകർ സജ്ജമാക്കിയിരുന്നു. 9 ദിവസങ്ങൾക്ക് ശേഷം ഇവർക്ക് പാകം ചെയ്ത ഭക്ഷസാധനങ്ങൾ ആദ്യമായി എത്തിക്കാനായി. ബോട്ടിലിൽ പായ്ക്ക് ചെയ്തായിരുന്നു ഇത് നൽകിയത്. ഇതുവരെ ഇവർക്ക് ഓറഞ്ചുകളും ഉണങ്ങിയ പഴങ്ങളുമായിരുന്നു നൽകിയിരുന്നത്. കുടുങ്ങിപ്പോയ 41 തൊഴിലാളികളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള വിവരം 48 മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

ഇതിന്റെ ഭാഗമായിട്ടായിരുന്നു കുഴൽവഴി കടത്തിവിട്ട എൻഡോസ്‌കോപിക് ക്യാമറ വഴിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇവരുമായി സംസാരിക്കാനും കഴിഞ്ഞു. ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇവർക്ക് മൊബൈലും ചാർജ്ജറും എത്തിക്കാനുള്ള ശ്രമത്തലാണെന്ന് കേണൽ ദീപക് പാട്ടീൽ പറയുന്നു. ഇവിടെ വൈഫൈ കണക്ഷൻ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിആർഡിഒ റോബോട്ടുകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സിൽക്യാരാ തുരങ്കത്തിലേക്ക് അവശിഷ്ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് പൈപ്പ് കടത്തിവിടാൻ കഴിഞ്ഞത് വലിയ നേട്ടമായതായിട്ടാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

തങ്ങൾക്ക് ഭക്ഷണം കിട്ടുന്നുണ്ടെങ്കിലും പലരുടേയും അവസ്ഥ മോശമാണെന്നും രക്ഷാപ്രവർത്തനം എവിടെ വരെയായെന്നും കുടുങ്ങിപ്പോയവർ കൊടുക്കുന്നുണ്ട്. ഞങ്ങളെ ഉടൻ പുറത്ത് എത്തിക്കണമെന്നും ദിവസങ്ങൾ പോകുംതോറും കാര്യങ്ങൾ കുടുതൽ കഠിനമാകുമെന്നും ഇവർ പറയുന്നു. കേന്ദ്ര ഏജൻസികളും എസ്ഡിആർഎഫും സംസ്ഥാന ഉദ്യോഗസ്ഥരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ ഉണ്ട്. തങ്ങൾ യുദ്ധഭൂമിയിലേതിന് സമാനമായ രീതിയിൽ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *