സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

അടൂർ – പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരികയാണന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പൂഴിക്കാട് ഗവ യു പി സ്‌കൂളിന്റെ നൂറ്റിപതിനൊന്നാമത് വാര്‍ഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മികച്ചതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസമാണ് പൊതുവിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗശേഷി വികസിക്കുന്നതിന് ഇത്തരം വിദ്യാഭ്യാസം പ്രയോജനപ്പെടുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പിടിഎ പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള മുഖ്യാതിഥിയായി

Leave a Reply

Your email address will not be published. Required fields are marked *