കവിയൂർ: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സാഹിത്യ ശ്രേഷ്ഠർക്കുള്ള ആദരിക്കൽ ചടങ്ങ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകനും സാഹിത്യകാരനും കൂടിയായ സി. ശാമുവേലിന്റെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ആണ് ഗ്രാമപഞ്ചായത്ത് സാഹിത്യ പ്രതിഭകളും കവിയൂർ നിവാസികളുമായ സി.ശാമുവേൽ, നിരവധി സാഹിത്യ പുരസ്ക്കാരങ്ങൾ നേടിയ റിട്ട.പ്രൊഫസർ കെ.പി. മാത്യു എന്നിവരെ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ.ആൻസിൽ കോമാട്ട്, റിട്ട.പ്രോഫസർ ടി.എം. യേശുദാസൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. കേരള പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് എം ജെ മഹേശൻ, ആർട്ടിസ്റ്റ് സാം ചാക്കോ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടബ്ഭാഗം, ശ്രീകുമാരി രാധാകൃഷ്ണൻ, സിന്ധു വിജയകുമാർ, കെ.ആർ.രാജശ്രി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി. എ. ഗോപി സ്വാഗതവും സെക്രട്ടറി സാം കെ സലാം കൃതജ്ഞതയും പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

