പത്തനംതിട്ട:- നീതിന്യായ രംഗത്ത് ഏറെ വർഷക്കാലം സുദീർഘമായി ചെയ്ത സേവനങ്ങൾക്ക് ജസ്റ്റിസ്. പി.എസ് ഗോപിനാഥിനെ കേരള ജനവേദി കാരുണ്യ പുരസ്കാരം നൽകി ആദരിക്കുന്നു. ജൂലായ് 12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചി മസ്ജിദ് റോഡിലെ ജാസ്മിൻ ബിൽഡിങ്ങിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിക്കും. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും. മുൻ ഹൈക്കോടതി ജഡ്ജിയും, മുൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനും. കേരള ശാന്തി സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും കൂടിയാണ് ജസ്റ്റിസ് പി.എസ് ഗോപിനാഥ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

