ബൈക്ക് അപകടത്തിൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി മരിച്ചു

Kerala Pathanamthitta

അടൂർ – അപകടത്തിൽപ്പെട്ട് തലയിലൂടെ വാഹനം കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. അടൂർ മേലൂട് തടവിളയിൽ റെജിമോൻ്റേയും കെ.വത്സമ്മയുടെയും മകൻ ആർ. റെനിമോൻ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.റോഡിൽ പറക്കോട് ജങ്ഷനു സമീപം വച്ചായിരുന്നു അപകടം.

ഒരു ബസിൻ്റെ ചക്രം കയറിയിറങ്ങിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇത് ഏത് വാഹനത്തിൻ്റേതാണ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മൃതദേഹത്തിലെ ഇൻക്വസ്റ്റ് നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താൻ സാധിക്കൂ. അടൂർ എസ്.എൻ.ഐ.ടി.യിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു റെനി മോൻ. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *