ന്യൂയോർക്ക് – കാലിഫോർണിയയിൽ ആണ് മലയാളി സമൂഹത്തെ നടുക്കിയ സംഭവം നടന്നത്. മറ്റൊരു മലയാളി കുടുംബത്തിന്റെ കൊലപാതക വാർത്തയുടെ ഞെട്ടൽ മാറും മുമ്പേ ന്യൂജേഴ്‌സിയിലും കൊലപാതകം. മകൻ അച്ഛനെ കുത്തിക്കൊന്ന വാർത്തയാണ് യുഎസ് മലയാളികളെ ഞെട്ടിച്ചത്.
ന്യൂജേഴ്‌സിയിലെ പരാമസിൽ മലയാളിയായ 61 കാരൻ മാനുവൽ തോമസിനെ മകൻ മെൽവിൻ തോമസ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 32 കാരനായ മെൽവിൻ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങി. മെൽവിൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് മകൻ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.
ബെർഗൻ കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന് ശേഷം പരാമസിലെ 693 ബ്രൂസ് ഡ്രൈവിലെ വസതി പൂർണമായി പൊലീസ് സംരക്ഷണത്തിലാണ്. മെൽവിൻ തോമസ് അവിവാഹിതനും, തൊഴിൽരഹിതനും ആയിരുന്നെന്നാണ് വിവരം. പൊലീസിൽ കീഴടങ്ങിയ മെൽവിനെ പ്രോസിക്യൂട്ടറുടെ മേജർ ക്രൈംസ് യൂണിറ്റിന് കൈമാറി. കൊലപാതകത്തിന് പുറമേ മൃതേദഹം വികൃതമാക്കൽ, ആയുധം കൈവശം വയ്ക്കൽ കുറ്റങ്ങളും ചുമത്തി.
What do you feel about this post?
Like
Love
Happy
Haha
Sad

