സ്‌കൂട്ടറിന് മുന്നില്‍ നിന്നിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

Pathanamthitta

പത്തനംതിട്ട: കാറിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. സീതത്തോട് കൊച്ചുകോയിക്കല്‍ സതീഷ് ഭവനം സതീഷ്-അശ്വതി ദമ്പതികളുടെ മകന്‍ കൗശിഷ് എസ്. നായര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സീതത്തോട് പവര്‍ ഹൗസിന് മുന്നിലാണ് സംഭവം.

സീതത്തോട് വിദ്യാധിരാജ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയാണ് കൗശിക്. അമ്മ അശ്വതിക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മുന്നില്‍ പോയ കാറിന് പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന് മുന്നില്‍ നിന്നിരുന്ന കൗശികിന്റെ നെഞ്ചിന്റെ ഭാഗം ഹാന്‍ഡലില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചിറ്റാര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *