ലിഫ്റ്റിൽ കുടുങ്ങി ; ഫയർഫോഴ്‌സ്‌ രക്ഷകരായി

Pathanamthitta

പന്തളം – ലിഫ്റ്റിൽ കുടുങ്ങിയപ്പോയ എൽ.ഐ.സി പ്രോജക്ട് മാനേജരെയും ജീവനക്കാരിയെയും അഗ്‌നിരക്ഷാസേന രക്ഷപെടുത്തി. തോന്നല്ലൂർ എൽ.ഐ.സി കെട്ടിടത്തിലെ ലിഫ്റ്റിൽ അകപ്പെട്ട എൽ.ഐ.സി പ്രൊജക്ട് മാനേജർ കോട്ടയം സ്വദേശി ബാലചന്ദ്രൻ, ഓഫീസിലെ ജീവനക്കാരി വത്സല കുമാരി എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ഓഫീസ് ലിഫ്ടിൽ കുടുങ്ങിയത്. ഉച്ചഭക്ഷണം കഴിച്ചശേഷം താഴത്തെ നിലയിലേക്ക് ഇറങ്ങിയപ്പോഴാണ് യന്ത്രത്തകരാർ മൂലം ലിഫ്ട് നിലച്ചത്. അടൂരിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയെത്തി കീ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു രണ്ടുപേരെയും പുറത്തിറക്കി. സ്‌റ്റേഷൻ ഓഫീസർ ബൈജു, അസിസ്റ്റന്റ് ഫയർ ഓഫീസർ നിയാസുദ്ദീൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അരുൺജിത്ത്, സന്തോഷ്, ദീപേഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *