പോസ്റ്റ് ഓഫിസുകളിൽ ഇൻഷുറൻസ് മേള 19 മുതൽ

India Pathanamthitta

പത്തനംതിട്ട – അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ പോസ്‌റ്റോഫീസുകളിലും ഇൻഷുറൻസ് മേളകൾ നടത്തുന്നു. 19 മുതൽ 23 വരെ പോസ്‌റ്റോഫീസുകളിൽ നിന്നും വിവിധ പ്രീമിയം തുകയ്ക്കുള്ള ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസികൾ നൽകും. 399, 555, 755 രൂപാ എന്നിങ്ങനെ ഒറ്റത്തവണ വാർഷിക പ്രീമിയത്തിൽ 5, 10, 15 ലക്ഷം രൂപായുടെ കവറേജുള്ള വ്യക്തിഗത പോളിസികളാണ് നൽകുന്നത്.

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ അക്കൗണ്ട് ഉള്ളവർക്കു മാത്രമേ ആക്‌സിഡന്റ് പോളിസി ലഭിക്കു . ആധാർ കാർഡും മൊബൈൽ ഫോണും 200 രൂപയുമായി പോസ്‌റ്റോഫിസിലെത്തിയോ പോസ്റ്റുമാൻ വഴിയോ വിരൽപ്പതിപ്പു നൽകിയാൽ പ്രീമിയം അക്കൗണ്ട് ലഭിക്കും. 755, 555 വാർഷിക പ്രീമിയമുള്ള പോളിസി എടുക്കുന്നവർക്ക് അപകട ഇൻഷുറൻസിന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പുറമെ സാധാരണ രോഗങ്ങൾ പിടിപെട്ട് ആശുപത്രിയിൽ കിടക്കേണ്ടി വരുമ്പോൾ സാമ്പത്തിക സഹായവും ലഭിക്കും. 755 ന്റെ പോളിസി എടുക്കുന്നവർ ഐ.സി.യു വിൽ ചികിത്സയിലാണെങ്കിൽ 15 ദിവസം വരെ ദിവസം 2000 രൂപാ വീതവും അല്ലാത്ത മുറികളിലാണെങ്കിൽ 1000 രൂപാ വിതവുമാണ് സഹായം.

555 ന്റെ പോളിസിയിൽ 15 ദിവസവും ഇതിന്റെ പകുതി വീതം തുകയാണ് ലഭിക്കുക . ഗർഭിണികൾക്ക് പോളിസി എടുത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാൽ പ്രസവ ചികിത്സയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. അപകടത്തിൽ പരുക്കേറ്റാൽ ഒരു ലക്ഷം രൂപായുടെ വരെ ചികിത്സാ സഹായം നൽകുന്നതിനു പുറമെ അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ഒരു ലക്ഷം രൂപാ വരെ ആനുകൂല്യം നൽകുന്ന പോളിസിയുമുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *