അടൂർ നഗരസഭ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പ്രവർത്തനം ആരംഭിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – 61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സൗജന്യവും സമഗ്രവുമായ ചികിത്സയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ഇതിനോടാനുബന്ധിച്ച് അടൂർ നഗരസഭയിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ദിവ്യാ റെജി മുഹമ്മദ് നിർവഹിച്ചു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യ മേഖലയിൽ പുതിയ കാൽവെപ്പാണ് നഗരസഭ നടത്തുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.

നഗരപ്രദേശങ്ങളിലെ ജനങ്ങൾക്കു പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്ററിൽ പ്രാരംഭഘട്ട രോഗനിർണ്ണയം, രോഗം വരാതിരിക്കാനുള്ള ആരോഗ്യ വ്യായാമ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക,പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവനങ്ങൾ ലഭിക്കും. ഉച്ചക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെ പ്രവർത്തിക്കുന്ന വെൽനസ് സെന്ററിൽ പരിശോധന മുറി, നിരീക്ഷണ മുറി, വെൽനെസ്സ് റൂം, കാത്തിരിപ്പ് കേന്ദ്രം, ഫാർമസി, ലാബ് കം സ്‌റ്റോർ എന്നീ സൗകര്യങ്ങളുണ്ട്.

പറക്കോട് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന ബാബു , സിഡിഎസ് ചെയർപേഴ്‌സൺ വത്സലാ പ്രസന്നൻ, വാർഡ് കൗൺസിലർമാരായ ഡി സജി, കെ ഗോപാലൻ, കെ മഹേഷ് കുമാർ, നഗരസഭ സെക്രട്ടറി എം രാജു, നഗരസഭാഗംങ്ങൾ, ആരോഗ്യ പ്രവർത്തകർ, സിഡിഎസ് അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *