തിരുവല്ല – നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ദിനാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ നിർവഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി വരുന്ന പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെട്ട രോഗികളുടെ സംഗമമാണ് പുതിയകാവ് എച്ച് എസിൽ നടന്നത്. ഭക്ഷണ സാമഗ്രികൾ അടങ്ങുന്ന കിറ്റിന്റെ വിതരണവും കലാപരിപാടികളും നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേർലി ഫിലിപ്പ്, എൻ.എസ് ഗിരീഷ് കുമാർ, ജെ. പ്രീതിമോൾ, തോമസ് ബേബി, പി. വൈശാഖ്, ജിജോ ചെറിയാൻ, കെ. മായദേവി, ഗ്രേസി അലക്സാണ്ടർ, നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജൂലി ജോർജ്, മെഡിക്കൽ ഓഫീസർ ആയുർവേദം ഡോ. അഭിനാഷ് ഗോപൻ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

