ഹൈടെക് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനവും വിദ്യാർഥികൾക്ക് അനുമോദനവും

Pathanamthitta
Print Friendly, PDF & Email

അടൂർ – സ്മാർട്ട് ക്ലാസ്‌റൂമുകൾ കുട്ടികളെ പഠന തൽപരരാക്കുന്നുവെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കിഴക്കുപുറം ഗവൺമെന്റ് ഹൈസ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. എംഎൽഎ ആസ്തി വികസന ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ്‌റൂമുകൾ നിർമിച്ചിരിക്കുന്നത്. ലാപ്ടോപ്പുകൾ, ഒഎച്ച്പി, മൈക്രോ ഫോണുകൾ, സ്പീക്കറുകൾ എന്നിവ നവീകരിച്ച ക്ലാസ് റൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ സ്‌കൂൾ ശാസ്ത്രമേളകളിൽ ജില്ലയെ പ്രതിനിധീകരിച്ച് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയ ജൂലിയറ്റ് ജോസ് , നൗഫൽ നിഷാൻ എന്നിവർക്കുള്ള അനുമോദനവും നൽകി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എംസി ചെയർമാൻ എം സജി, അംഗങ്ങളായ ബി ജയകുമാർ, റിഷിനാഥ്, ബി ബിജു ഹെഡ്മാസ്റ്റർ ജി മോഹനൻ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *