ലൈവായി ചിറ്റയത്തിന്റെയും പ്രമോദ് നാരായണിന്റെയും പടം വരച്ച് കാര്‍ട്ടൂണിസ്‌റ് ഷാജി സീതത്തോട്

Kerala Pathanamthitta

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഏറെ ജനപ്രിയത നേടിയ കാര്‍ട്ടൂണിസ്‌റ് ഷാജി സീതത്തോടിന്റെ ലൈവ് ചിത്രരചന കൗണ്ടറിലെത്തി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും എംഎല്‍എ പ്രമോദ് നാരായണും ലൈവായി പടം വരച്ചു വാങ്ങി. മേളയുടെ സമാപന സമ്മേളനത്തിനെത്തിയ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘത്തിനൊപ്പമാണ് കൗണ്ടറിലെത്തിയത്.

ആദ്യമിരുന്ന ചിറ്റയത്തിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ കലാകാരന്‍ വരച്ചു നല്‍കിയത് കണ്ട് കൗതുകം പൂണ്ട എംഎല്‍എയും കലാകാരന്റെ കലാവിരുത് സ്വയം മനസ്സിലാക്കുകയായിരുന്നു. ജനപ്രതിനിധികളുടെ ചിത്രം വരക്കുന്നത് കണ്ടെത്തിയ ആള്‍ക്കൂട്ടവും ഷാജി സീതത്തോടിന്റെ കലാവിരുതിനെ കയ്യടിയോടെ സ്വീകരിച്ചു.  ഫെബ്രുവരിയില്‍ നടത്തിയ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയിയായ ഈ കോന്നി സീതത്തോട് സ്വദേശി, കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമാണ്. ചെറുപ്പം മുതല്‍ ചിത്രരചനയില്‍ പ്രാവീണ്യം പുലര്‍ത്തിയിട്ടുള്ള ഈ കലാകാരന്‍, കോട്ടയം ശങ്കുണ്ണി സ്മാരക സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ പൂര്‍വവിദ്യാര്‍ഥിയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *