ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

Pathanamthitta

ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

തിരുവല്ല – കുന്നന്താനം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. 2023 ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആയി ഉയർത്തിയ ആയുർവേദ ഡിസ്പെൻസറിക്കായി എംഎൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. സൗജന്യ ചികിത്സ, യോഗ പരിശീലനം, ഗർഭകാല പ്രസവാനന്തര പരിരക്ഷ, ജീവിത ശൈലി രോഗനിയന്ത്രണവും ചികിത്സയും, പാലിയേറ്റീവ് കെയർ, ശിശു ക്ഷേമ ആരോഗ്യ സംരക്ഷണം, മെഡിക്കൽ ക്യാമ്പുകൾ, ക്ലാസുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഡിസ്പൻസറിയിലൂടെ ലഭ്യമാകും.

യോഗത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എൻ മോഹനൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കൂടത്തിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം കെ മധുസൂദനൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജനാർദ്ദനൻ, വാർഡ് മെമ്പർ രാധാകൃഷ്ണ കുറുപ്പ്, പത്തനംതിട്ട ഡി എം ഒ ഡോ. പി എസ് ശ്രീകുമാർ, മെഡിക്കൽ ഓഫീസർ ഡോ. എൻ. അഞ്ജന, ഓട്ടോകാസറ്റ് ചെയർമാൻ അലക്സ് കണ്ണമല തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *