കുഴിക്കാലാ – മലങ്കര മാർത്തോമ്മ സുറിയാനി സഭ ഇലന്തൂർ സെൻ്റർ കൺവെൻഷൻ ഇന്ന് വൈകിട്ട് 6.30 മുതൽ പുന്നക്കാട് ഇമാനുവേൽ മാർത്തോമ്മ പള്ളിയിൽ ആരംഭിക്കും. ഇന്ന് റവ പി സി സജി, പുന്തല, നാളെ ഡോ ജോർജ് ബഹനാൻ, തിരുവനന്ദപുരം ശനിയാഴ് അഭി മാത്യൂസ് മാർ സെറാഫയിം എപ്പിസ്കോപ്പ, അടൂർ ഭദ്രാസനം എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. നാളെ രാവിലെ 10 ന് ഉപവാസ പ്രാർത്ഥനയ്ക്ക് ശ്രീ റജി സൈമൺ പുത്തൻകാവ് നേത്ര്യത്വം നൽകും. റവ ബിനു ജോൺ, റവ ടൈറ്റസ് തോമസ്, റവ ജേക്കബ് ജോർജ് എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കും. പുന്നക്കാട് ഇമാനുവേൽ, നെല്ലിക്കാല മാർത്തോമ്മ, ഇലന്തൂർ സെൻ്റ് തോമസ് എന്നീ ഇടവക ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നു.

ബെന്നി കുഴിക്കാല – 9446601705
ജനറൽ കൺവീനർ
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

