കോന്നി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ മാപ്പിംഗിൽ ഉള്ള വോട്ടർമാരുടെ രേഖകൾ സമർപ്പിക്കുന്നതിൽ തടസ്സം നേരിടുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും ശരാശരി നൂറ് വോട്ടർമാരുടെ പേരുകളാണ് ഇത്തരത്തിൽ മാപ്പിംഗ് എന്നതിൽ ഉൾപ്പെട്ടിട്ടുള്ളത്.ഇവരുടെ രേഖകൾ നല്കുന്നതിന് ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. രേഖകൾ അപ്‌ലോഡ് ചെയ്യുവാൻ പ്രയാസം നേരിടുന്നതായിട്ടാണ് ബി എൽ ഒ മാർ പറയുന്നത്. പ്രശ്നം പരിഹരിച്ച് വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ നിലനിർത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ഏബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു.


