കുറ്റക്കാർക്ക് എതിരേ അടിയന്തര നടപടി സർക്കാർ എടുക്കണം : വിക്ടർ ടി തോമസ്

Pathanamthitta
Print Friendly, PDF & Email
പത്തനംതിട്ട : കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് മർദ്ദിച്ച് അവശനാക്കിയ കാരണം തൂങ്ങി മരിച്ച  തേക്കുതോട് സ്വദേശി രാധാകൃഷ്ണന്റെ മരണത്തിന് കാരണക്കാരായവർക്ക് എതിരേ
അടിയന്തര നടപടി എടുക്കാൻ സർക്കാർ തയ്യാറാകണം എന്ന് വിക്ടർ ടി തോമസ് പറഞ്ഞു .
ഫോറസ്റ്റുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
സി പി ഐ (M) എടുത്ത നിലപാടിനേ സ്വാഗതം ചെയ്യുന്നു.മൂന്ന് വർഷം മുമ്പ് സമാനമായ രീതിയിൽ ആയിരുന്നു  ചിറ്റാറിലെ മത്തായിയുടെ മരണം ആ കുടുംബത്തിനും നീതിയും സർക്കാരിന്റെ ഭാഗത്ത് നിന്ന്  നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.മത്തായി വിഷയത്തിലും സി പി ഐ (M) ശക്തമായ നടപടി സ്വീകരണം.
പോലിസിന്റെ ജോലി ഫോസ്റ്റ് ഡിപ്പാർട്ട്മെൻ്റെ കേരളത്തിൽ ഏറ്റെടുത്തിരിക്കുകയാണ് നിരപരാധികളെ മർദ്ദിച്ച് കുറ്റക്കാരാക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് തൊഴിലുറപ്പ് പണി ചെയ്തു കൊണ്ടിരുന്ന ഇടത്ത് നിന്ന് ഏകദേശം 30 ആളുകളുടെ മുന്നിൽ നിന്നാണ് രാധാകൃഷ്ണനേ ഫോറസ്റ്റ് കാർ പിടിച്ചു കൊണ്ടുപോയത് .രാധാകൃഷ്ണനേ ചേദ്യം ചെയ്യാൻ കൊണ്ടുപോയിട്ട് തിരിച്ചു  വന്നപ്പോൾ ക്രൂരമായ മർദ്ദനവും മനസികമായ നിലയിൽ തകർത്തും ആണ് വിട്ടത്. തന്നെ കള്ളക്കേസിൽ കുടുക്കൻ ആണ് ഫോറസ്റ്റ്കാർ ശ്രമിക്കുന്നത് എന്ന് രാധാകൃഷ്ണൻ അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു.ഇതു ഉൾപ്പെട്ട വിഷയത്തിൽ
സമഗ്രമായ ജുഡിഷ്യൽ അന്വേഷണം  ഉണ്ടാകണം. കുടുംബത്തിന് അടിയന്തര സഹായം സർക്കാർ പ്രഖ്യാപിക്കണം. ഒരു കുടുംബത്തേ അനാഥമാക്കിയ കുറ്റക്കാര ഉദ്യോഗസ്ഥമാരോ സർവ്വിൽ നിന്ന് പുറത്താക്കണം എന്ന് സെൻട്രർ ട്രാവൻകൂർ ഡെവലമെൻ്റെ കൗൺസിലിൽ ചെയർമാൻ വിക്ടർ ടി തോമസ് തേക്കുതോട്ടിൽ  രാധാകൃഷ്ണന്റെ വീട് സന്ദർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *