രാമനും ലക്ഷ്മണനും സീതയും പൊറോട്ടയും ഇറച്ചിയും തിന്നു ;

Kerala Politics Thrissur
Print Friendly, PDF & Email

രാമനും ലക്ഷ്മണനും സീതയും പൊറോട്ടയും ഇറച്ചിയും തിന്നു ; തൃശ്ശൂർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായി !! തുടർന്ന് പോസ്റ്റ് പിൻവലിച്ചു മാപ്പു പറഞ്ഞ് എംഎൽഎ പി ബാലചന്ദ്രൻ.. !! രാമായണത്തെയും, രാമനെയും ഒക്കെ അവഹേളിച്ചു സിപിഐ എംഎൽഎയുടെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്. ബിജെപിയും, സോഷ്യൽ മീഡിയയും പ്രതിഷേധവുമായി രംഗത്തുവന്നതോടെ പിൻവലിച്ചു. തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രനാണ് ഫേസ്‌ബുക്കിൽ വിവാദ കുറിപ്പെഴുതി പണി വാങ്ങിയത്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമർശനം കടുത്തതോടെയാണു ഫേസ്‌ബുക്കിലെ പോസ്റ്റ് ബാലചന്ദ്രൻ പിൻവലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. !!

Leave a Reply

Your email address will not be published. Required fields are marked *