മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിച്ചു.

Kerala Alappuzha
Print Friendly, PDF & Email

മുട്ടാർ: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും സമ്മതിദായക ദിനമായ ജനുവരി 25ന് മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്നു.

ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സീനിയർ അസിസ്റ്റന്റ് അനിൽ ജോർജ്ജ്, ബിൽബി മാത്യു കണ്ടത്തിൽ , റോയി ജോസഫ്,അമൽ ജോസഫ്, ജിജി വർഗ്ഗീസ്, തോമസ് കെ, സിസ്റ്റർ ജോസ്മി,റ്റിജോ. എം ചാക്കോ, അഞ്ചു മാത്യൂ, മനു ബേബി,ബബിത ബാബു,ത്യേസ്യാമ്മ ദേവസ്യ എന്നിവർ പ്രസംഗിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *