വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ഒറ്റനോട്ടത്തിൽ
*ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ നിയമനം
വയനാട് മാനന്തവാടി ഗവ. മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രറേറ്റർ (അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ), ജൂനിയർ റസിഡൻന്റ്
തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി ആന്റ് യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവർത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ കാർഡ്, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
*ലാബ് അസിസ്റ്റന്റ് – അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇംഹാൻസിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി. അപേക്ഷ ഏപ്രിൽ 15 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളോജ് (പി.ഒ) 673008 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക. ഫോൺ – 0495 2359352.
*അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 35 വയസിനു താഴെ. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.
*അഭിമുഖം
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കൊല്ലം, കോട്ടയം കാര്യാലയത്തിലേക്ക് സെക്ടർ കോ-ഓർഡിനേറ്റർമാരുടെ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്. അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.
*സീനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ / ജനറൽ മെഡിസിൻ / പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി. രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
*കരാർ നിയമനം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം) തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ (www.kstmuseum.com) ലഭിക്കും. ഫോൺ : 0471 2306024, 0471 2306025.
*വാക്ക് ഇൻ ഇന്റർവ്യു 22ന്
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് പാലക്കാടിൽ വിവിധ വകുപ്പുകളിൽ ഒഴിവുള്ള തസ്തികയിലേക്ക് നിയമനത്തിനായി വാക് ഇൻ ഇന്റർവ്യു നടത്തുന്നു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ്, ജൂനിയർ റെസിഡന്റ്, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് ഒഴിവുള്ളത്. കരാർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും, സർക്കാർ സർവീസിൽ നിന്നും വിരമിച്ച (70 വയസിന് താഴെ) ജീവനക്കാരെ പുന:നിയമന വ്യവസ്ഥയിലുമാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രിൽ 22ന് രാവിലെ ഒൻപത് മണിക്ക് ഗവ.മെഡിക്കൽ കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.gmcpalakkad.in ഫോൺ: 0491-2951 .
*ആശ വർക്കർ നിയമനം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ ആശവർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡാറ്റയുമായി ഏപ്രിൽ 21 ന് വൈകിട്ട് മൂന്നിന് മേപ്പാടി സിഎച്ച്സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 04936 282854 .
*കമ്മ്യൂണിറ്റി നഴ്‌സ് നിയമനം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്‌സ് ഒഴിവിൽ താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ജെപിഎച്ച്എൻ/ജിഎൻഎം/ബി.എസ്സി നഴ്‌സിംഗ് അല്ലെങ്കിൽ അംഗീക്യത സ്ഥാപനങ്ങളിൽ നിന്നും ബിസിസിപി/ സിസിസിപിഎൻ എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഏപ്രിൽ 21 ഉച്ച രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 04936-282854.
*എക്‌സിക്യൂട്ടീവ് ഓഫീസർ നിയമനം
എസ്.എഫ്.എ.സി കേരള മുഖേന രൂപവത്കരിച്ച ജില്ലയിലെ പൊൻമുണ്ടം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന തിരൂരിലെ ‘ബെറ്റൽ ലീഫ് ഫാർമർ പ്രൊഡ്യൂസർ കമ്പനി’യിൽ എക്‌സിക്യൂട്ടീവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിൽ നിയമനം നടത്തുന്നു.
എം.ബി.എ അല്ലെങ്കിൽ ബിസിനസ് മാനേജ്മെന്റിൽ അല്ലെങ്കിൽ ബി എസ്.സി/ബി.ടെക്, അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി
ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം ഉളളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം tirurbetelleafproducercompany@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15 ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് അയക്കണം. ഫോൺ: 9605400366, 9846233808.വെബ്സൈറ്റ്: www.tirurbetelfpc.com/
*സീനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എച്ച്.ഡി.എസ്, മെഡിസെപ്പ്, കാപ്പ് സ്ക്രീമുകൾ മുഖേന ജനറൽ മെഡിസിൻ, ഇ എൻ ടി ഓർത്തോ പീഡിക്സ് പൾമനോളജി, സി.വി.റ്റി.എസ് ജനറൽ സർജറി ആന്റ് പീഡിയാട്രിക്സ് വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തും.
യോഗ്യത: എം ബി ബി എസ്, എം ഡി/എം എസ്, ഡി എ9ബി ഇ9 കൺസേണ്ട് ഡിസിപ്ലി9/ടിസിഎംസി രജിസ്ട്രേഷ9. ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ ഏപ്രിൽ 10- ന് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11. 00 വരെ ആയിരിക്കും രജിസ്ട്രേഷൻ.
*8ഹെൽത് വർക്കർ, നഴ്‌സ് നിയമനം
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (കാരുണ്യ പാലിയേറ്റീവ് കെയർ പദ്ധതി എൻഎഎം) (കാരാർ അടിസ്ഥാനത്തിൽ), സ്റ്റാഫ് നഴ്സ് (താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
എഎൻഎം/ജിഎൻഎം വിത്ത് എംഎസ് ഓഫീസ് എന്നീ യോഗ്യതയുള്ളവർക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കും (ശമ്പളം- 15000 രൂപ, പ്രായം – 2025 ഏപ്രിൽ ഒന്നിന് 40 വയസ്സ് കവിയരുത്), ജിഎൻഎം/ബിഎസ് സി യോഗ്യതയുള്ളവർക്ക് (വേതനം ദിവസം 780 രൂപ) സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ ഏപ്രിൽ എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വയസ്സ്, യോഗ്യത മേൽവിലാസം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ – 9446314406.
*നിഷിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career
പി.എൻ.എക്സ് 1464/2025
*ഇ.സി.ജി ടെക്നീഷ്യൻ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 രാവിലെ 11 ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി/ തത്തുല്യം, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി, പി.എസ്.സി അംഗീകരിച്ച ഇ.സി.ജി ടെക്നീഷ്യൻ കോഴ്സ് എന്നിവ പാസായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബോയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
*അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 15 രാവിലെ 11 ന് അഭിമുഖം നടത്തും. പ്രീഡിഗ്രിയിൽ (തത്തുല്യം) 50 ശതമാനം മാർക്ക് അല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ ബിഗ്രേഡും ബി.എസ്.സി ഫിസിഷ്യൻ അസിസ്റ്റന്റ് ഇൻ കാർഡിയോതോറാസിക് ആൻഡ് വാസ്കുലർ സർജറിയുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
*വെറ്ററിനറി സർജൻ ഒഴിവ്
സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 18 – 41 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
*നിയമനം
കോട്ടയം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ഫിസിക്സിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും ഇന്ത്യാ ഗവൺമെൻ്റ് ആണവോർജ്ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ റേഡിയോളജിക്കൽ ഫിസിക്സ് പരിശീലനം വിജയകരമായി പൂത്തിയാക്കുകയും ചെയ്തവർക്ക് അപേക്ഷിക്കാം.
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നുള്ള റേഡിയേഷൻ ഫിസിക്സ് സർട്ടിഫിക്കറ്റ്, ഭാഭാ അറ്റോമിക് റിസർച്ച് സെൻ്റർ നല്കുന്ന മൂന്ന് ആഴ്ചത്തെ ആർ എസ് ഒ ലെവൽ സർട്ടിഫിക്കറ്റും, മണിപ്പാൽ അക്കാദമിയുടെ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ് സർട്ടിഫിക്കറ്റ് എന്നിവയും തത്തുല്യ യോഗ്യതകളായി കണക്കാക്കും. നിശ്ചിത യോഗ്യത ഉള്ളവർ അതത് പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ ഏപ്രിൽ 11 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം.
*ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ആലുവ ഇടമലയാർ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കൾക്ക് അപേഷിക്കാം.
യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടർപരിജ്ഞാനം, (പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന) .പ്രായപരിധി 21-40 വയസ്. ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ നേരിട്ടുളള കൂടികാഴ്ചയ്ക്ക് ഏപ്രിൽ ഏഴിന് രാവിലെ 11 ന് ഹാജരാകണം. പ്രായോഗിക പരീക്ഷയും ഉണ്ടാകും. ഫോൺ: ഫോൺ 0485-2970337.
*കൂടിക്കാഴ്ച
പട്ടികവർഗ വികസനവകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസീയർ നിയമനത്തിന് ഇടുക്കി ജില്ലയിൽ നിലവിലുളള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എപ്രിൽ 29 ന് രാവിലെ 10.30 ന് തൊടുപുഴ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും. പദ്ധതിയിൽ ഉൾപ്പെട്ട് രണ്ട് വർഷം പൂർത്തിയായവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കേണ്ടതില്ല. പരിശീലനാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളവണം. സിവിൽ എഞ്ചിനീയറിങ് ബി.ടെക് ബിരുദം/ ഡിപ്ലോമ/ ഐ.റ്റി.ഐ (വിജ്ഞാപന തീയതിയിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവാരായിരിക്കണം) എന്നിവയാണ് യോഗ്യത. വിജ്ഞാപന തീയതിയിൽ 21 നും 35 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. യോഗ്യതയുളളവർ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ (ഒരു പകർപ്പ്) എന്നീ രേഖകളുമായി കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04862 222399.
*തസ്തിക ഒഴിവ്
കോട്ടയം: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട.് ഫിസിക്്സിൽ രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും ഇന്ത്യാ ഗവൺമെന്റ് ആണവോർജ്ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ റേഡിയോളജിക്കൽ ഫിസിക്സ് പരിശീലനം പൂർത്തിയാക്കുകയും ചെയ്തവർക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള റേഡിയേഷൻ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നല്കുന്ന മൂന്നാഴ്ചത്തെ ആർ.എസ്.ഒ. ലെവൽ-3 സർട്ടിഫിക്കറ്റ്, മണിപ്പാൽ അക്കാദമിയുടെ മെഡിക്കൽ റേഡിയേഷൻ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്നാഴ്ചത്തെ ആർ.എസ്.ഒ. ലെവൽ-3 സർട്ടിഫിക്കറ്റ്, അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മെഡിക്കൽ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നല്കുന്ന ആർ.എസ്.ഒ. ലെവൽ-3 സർട്ടിഫിക്കറ്റ് എന്നിവ തത്തുല്യയോഗ്യതകളാണ്. നിശ്ചിത യോഗ്യതയുള്ള വർ അതത് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയെമന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 11-നകം പേര് രജിസ്റ്റർ ചെയ്യണം.
* 1) സംസ്കൃത സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ ഹെൽപ്പർ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇലക്ട്രിക്കൽ ഹെൽപ്പറെ നിയമിക്കുന്നതിന് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യതഃ എസ്. എസ്. എൽ. സി. തത്തുല്യം, ഇലക്ട്രിക്കൽ ഓവർസീയർ കോഴ്സ് അല്ലെങ്കിൽ ഐ. ടി. ഐ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ 10 ന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണനിർവ്വഹണ സമുച്ചയത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
* 2) സംസ്കൃത സർവ്വകലാശാലയിൽ കുക്ക് ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ ഹോസ്റ്റലുകളിൽ കുക്ക് തസ്തികയിലുളള ഒഴിവുകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യതഃ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പാചകത്തിൽ പ്രാവീണ്യമുണ്ടായിരിക്കണം. ഏതെങ്കിലും ഹോസ്റ്റലുകളിലോ കാന്റീനുകളിലോ സമാനസ്ഥാപനങ്ങളിലോ ഉളള പ്രവൃത്തി പരിചയം അഭിലഷണീയമാണ്. പ്രായപരിധിഃ 45 വയസ്സ്. ശമ്പളംഃ പ്രതിദിനം 660/-. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലുളള ഭരണനിർവ്വഹണ സമുച്ചയത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
*ഹോസ്റ്റൽ ട്യൂഷൻ ടീച്ചർ; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ മലപ്പുറം പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവൺമെൻറ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 വർഷത്തിൽ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഏപ്രിൽ 20നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം. ഫോൺ: 8547630143.
*ഫാമിലി കൗൺസിലർ തസ്തിക ഒഴിവ്
കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗൺസിലർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവൻ സമയം), എം എ/എം എസ് സി സൈക്കോളജി (മുഴുവൻ സമയം), കൗൺസിലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജി അല്ലെങ്കിൽ മാസ്റ്റർ ഇൻ സോഷ്യൽ വർക്ക് (മുഴുവൻ സമയം) യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം. അഡീഷണൽ പിജി സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഫാമിലി കൗൺസിലിംഗ് ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: 30-ന് മുകളിൽ. അപേക്ഷിക്കുന്നവർക്ക് ഈ മേഖലയിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഏപ്രിൽ ഏഴിന് ജില്ല കോർട്ട് കോംപ്ലക്‌സിലെ സെന്റിനറി ബിൽഡിംഗ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10 മുതൽ ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0495 2365048 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
*അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനത്തിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം വകുപ്പ് (4), ഉപവകുപ്പ് (1) ആന്റ് 2015-ലെ ഭൂമി ഏറ്റെടുക്കൽ ചട്ടങ്ങൾ വകുപ്പ് (9), ഉപവകുപ്പ്(1) പ്രകാരം സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും പഠന റിപ്പോർട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുളള പദ്ധതി തയ്യാറാക്കുന്നതിനും ഈ മേഖലയിൽ അവഗാഹമുള്ള, പരിചയ സമ്പന്നരായ വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും സംസ്ഥാന തലത്തിൽ പഠന ഏജൻസികളുടെ പാനൽ തയ്യാറാക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിലുളള പ്രവർത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഏപ്രിൽ ഏഴിന് വൈകീട്ട് മൂന്നിനകം ജില്ലാ കലക്ടർ, കലക്ടറേറ്റ്, കോഴിക്കോട്, സിവിൽ സ്റ്റേഷൻ 673020 വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ, ലാന്റ് അക്വസിഷൻ ഓഫീസുമായി ബന്ധപ്പെടാം.
*വാക്-ഇൻ-ഇന്റർവ്യു
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം.
വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.)
അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL, MySQL, Laravel, Codelgniter. പ്രവൃത്തി പരിചയം : 1.സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ-യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2.പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി- 50 വയസിൽ താഴെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2546824, 0471-2546832.
*ക്ലേ വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലേ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ടെറാക്കോട്ട്‌വെയറിലും ക്ലേമോഡലിംഗിലും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഏപ്രിൽ 16ന് മുമ്പായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
*ഗ്രാജ്വേറ്റ് ഇന്റേൺ: അപേക്ഷ ക്ഷണിച്ചു
ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബന്ധപ്പെട്ട വിഭാഗത്തിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 30ന് മുമ്പ് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം- 695009 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2459365, 2459159, www.hed.kerala.gov.in , ce.hed@kerala.gov.in .
*പാരാ ലീഗൽ വോളന്റിയർ നിയമനം
കോട്ടയം: കേരള സംസ്ഥാന ലീഗൽ സർവീസ്സസ് അതോറിറ്റി (കെൽസ) പദ്ധതികളുടെ നടപ്പാക്കലിനായി സ്‌പെഷ്യലൈസ്ഡ് പാരാലീഗൽ വോളന്റിയർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ അഞ്ച് ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കുന്നത് അഭികാമ്യം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 11. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, എ.ഡി.ആർ. സെന്റർ, മലങ്കര ക്വാർട്ടേഴ്‌സിന് സമീപം, മുട്ടമ്പലം പി.ഒ. കോട്ടയം -686004.
*പാരാലീഗൽ വോളന്റിയർ നിയമനം
കോട്ടയം: ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പാരാലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി അപേക്ഷ ക്ഷണിച്ചു. 25-65 വയസ് പ്രായപരിധിയിലുള്ള ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമവിദ്യാർഥികൾക്ക് 18-65 വയസ് ആണ് പ്രായപരിധി. എം.എസ്.ഡബ്ല്യു, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാനമാർഗ്ഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസ്സോടെയും സാമൂഹ്യപ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. പ്രതിദിനം 750 രൂപ ആണ് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷയിൽ സമീപകാലത്തെ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം.പി.ഒ, മലങ്കര ക്വാർട്ടേഴ്‌സിന് സമീപം, കോട്ടയം 686004 എന്ന വിലാസത്തിൽ ഏപ്രിൽ 11 വരെ സ്വീകരിക്കും. ഫോൺ: 0481 2572422.
*ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം
കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ 33-ാം നമ്പർ പത്തനാട് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് 18-35 പ്രായമുള്ള കങ്ങഴ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പതിനഞ്ചാം വാർഡിലെ അപേക്ഷകർക്ക് മുൻഗണന. വർക്കർ തസ്തികയിൽ പന്ത്രണ്ടാംക്ലാസും ഹെൽപ്പർ തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവരും ആകണം അപേക്ഷകർ.
നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തിൽ വർക്കർ തസ്തികയിലേക്കു പത്താം ക്ലാസ് വിജയിച്ചവരെയും ഹെൽപ്പർ തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷ ഏപ്രിൽ 17 വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വാഴൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 7907209161.
*ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവ്
തോട്ടപ്പള്ളി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കാര്യാലയത്തിലേക്ക് ഡ്രാഫ്റ്റ്‌സ്മാൻ/ ഓവർസിയർ ഗ്രേഡ് – 3 (സിവിൽ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്‌പോർട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം ഏപ്രിൽ ഏഴിന് രാവിലെ 11 മണിക്ക് തോട്ടപ്പള്ളി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അഭിമുഖത്തിനായി എത്തണം. നിയമനം പരമാവധി 90 ദിവസത്തേക്കോ പി.എസ്.സി മുഖാന്തിരം ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതുവരേയോ മാത്രമായിരിക്കും. ഫോൺ: 0477-2298046.
*കൗൺസലർ നിയമനം
ഫാമിലി കൗൺസലിംഗ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ
കൗൺസലർമാരെ നിയമിക്കുന്നു. 30 ന് മുകളിൽ പ്രായമുള്ള,
ക്ലിനിക്കൽ/കൗൺസിലിംഗിലോ അപ്ലൈഡ് സൈക്കോളജിയിലോ സ്പെഷ്യലൈസേഷനോടെ സൈക്കോളജിയിൽ ബിഎ/ ബിഎസ്‌സി, എംഎ/എംഎസ്‌സി സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്ഏപ്രിൽ ഏഴിനകം അപേക്ഷിക്കാം.
മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ആശുപത്രി/ക്ലിനിക്കിൽ കുറഞ്ഞത് മൂന്നോ അഞ്ചോ വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും ഫാമിലി ആൻ്റ് റിലേഷൻഷിപ്പ് കൗൺസിലിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്കും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, വയനാട്, ജില്ലാ കോടതി സമുച്ചയത്തിന് സമീപം, കൽപ്പറ്റ എന്ന വിലാസത്തിൽ അപേക്ഷ നൽകാം.
ലക്ചറർ നിയമനം
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം ഏപ്രിൽ പത്തിന് രാവിലെ 10.30ന് മഞ്ചേരി സർക്കാർ നഴ്‌സിങ് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. സർക്കാർ നഴ്‌സിങ് കോളേജിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സ്വകാര്യ, സ്വാശ്രയ നഴ്‌സിങ് കോളേജുകളിൽ നിന്നും യോഗ്യത നേടിയ വിദ്യാർത്ഥികളേയും പരിഗണിക്കും
*ലക്ചറർ നിയമനം
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം ഏപ്രിൽ പത്തിന് രാവിലെ 10.30ന് മഞ്ചേരി സർക്കാർ നഴ്‌സിങ് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. സർക്കാർ നഴ്‌സിങ് കോളേജിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സ്വകാര്യ, സ്വാശ്രയ നഴ്‌സിങ് കോളേജുകളിൽ നിന്നും യോഗ്യത നേടിയ വിദ്യാർത്ഥികളേയും പരിഗണിക്കും.


