പത്തനംതിട്ട : ഭാവിയിടെ വാഗ്ദാനങ്ങൾ ആകേണ്ട വിദ്യാർത്ഥികൾക്ക് എന്നും മുൻഗണനയും കരുതലുകളും നൽകിയാണ് നഗരസഭ മുന്നോട്ട് പോകുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പഠനനിലവാരം ഉയർത്തുന്നതിനും ആവശ്യമായ എല്ലാവിധ കാര്യങ്ങളിലും നഗരസഭ സജീവശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ ഉയർന്ന പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് നഗരസഭ എന്നും വിദ്യാർത്ഥികളോടൊപ്പം നിലകൊള്ളുന്നു. നഗരസഭ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് കൂടുതൽ ഉയർന്ന വിജയങ്ങളിലേക്ക് എത്തുവാൻ ഒരു പ്രോത്സാഹനം എന്ന നിലയിൽ നഗരസഭനടത്തിയ ‘മെറിറ്റ് ഫെസ്റ്റ് – 2026’ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർപേഴ്സൻ സഗീർ. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശോഭ കെ മാത്യു, ആശ മോഹൻ രാജ്, അൻസർ മുഹമ്മദ്. സജിനി മോഹൻ, അഡ്വ. എ.സുരേഷ് കുമാർ, പി.കെ.അനീഷ്, അഖിൽ മഠത്തിലേത്ത്, ജോയമ്മ സൈമൺ, ലിയോ അഖിൽ, സജി കെ സൈമൺ, ഏബൽ മാത്യു, അഡ്വ.ഗീതാ സുരേഷ് അംബിക വേണു, നജീം രാജൻ ഫാത്തിമ എസ്, ഷൈനി അഷറഫ്, ഷെറീന റഹീം, അമ്മിണി ടീച്ചർ. ജോജി ശാമുവൽ, അജിൻ വർഗീസ്,പ്രശാന്ത് കുമാർ എന്നിവർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട നഗരസഭ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരു ദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ ‘മെറിറ്റ് ഫെസ്റ്റ് – 2026’ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്യുന്നു .


