അഭിമാന നിമിഷം ; ഇന്ത്യയെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ജി-7 ഉച്ചകോടിയിൽ

India Kerala World

ന്യൂഡൽഹി – കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലാണിപ്പോൾ. 13 മുതൽ 15 വരെയാണ് ചർച്ചകൾ നടക്കുന്നത്. ഈജിപ്തിന്റെ ടൂറിസം മന്ത്രിമായി ചർച്ച നടത്തിയ അദ്ദേഹം ഇരുരാജ്യങ്ങൾക്കുമിടിലുള്ള വിനോദ സഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ സഹായകരമായി ചില ഐഡികൾ പരസ്പരം പങ്കുവച്ചുവെന്നും വ്യക്തമാക്കി. ഇവിടെ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിയേന്ന ടൗൺ മേയറെയും മറ്റ് പ്രതിനിധികളെയും സന്ദർശിച്ചിരുന്നു. തുടർന്ന് ഫ്ലോറൻസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ മീറ്റിം​ഗിലും അദ്ദേഹം പങ്കെടുത്തു.

ലോക നേതാക്കൾക്കൊപ്പം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായതിന്റെയും അവരുടെ കാഴ്ചപാടുകൾ യാഥാർത്ഥ്യമാകുന്നതും കാണാൻ സാധിച്ചതിന്റെയും സന്തോഷവും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പായും ചിത്രങ്ങളായും പങ്കുവച്ചിട്ടുണ്ട്. പിസ ​ഗോപുരം സന്ദർശിച്ചതിന്റെയും ചിത്രങ്ങൾ ഉൾപ്പടെയാണ് ഷെയർ ചെയ്തത്. മലയാളികൾക്കിത് അഭിമാന നിമിഷം തന്നെ. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *