പത്തനംതിട്ട ജില്ലയിലെ പുതുക്കിയ വോട്ടർപട്ടിക പ്രകാശനം ചെയ്തു ; ജില്ലയിൽ ആകെ 10,39,099 വോട്ടർമാർ

Pathanamthitta

പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടർപട്ടിക ആറന്മുള മണ്ഡലത്തിലെ ബിഎൽഒയ്ക്ക് നൽകി കളക്ടറുടെ ചേംബറിൽ വച്ച് ജില്ലാ കളക്ടർ എ ഷിബു പ്രകാശനം ചെയ്തു.

പുതിയ വോട്ടർപട്ടിക പ്രകാരം 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സ് ഉൾപ്പടെ ജില്ലയിൽ ആകെ 10,39,099 വോട്ടർമാരാണ് ഉള്ളത്. 2021-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2611 വോട്ടർമാരുടെ വർധന. ജില്ലയിൽ ആകെ 7669 കന്നിവോട്ടർമാരാണുള്ളത്. അതിൽ 3885 പേർ പുരുഷന്മാരും 3784 പേർ സ്ത്രീകളുമാണ്. 20 നും 60നും ഇടയ്ക്ക് പ്രായപരിധിയിൽ വരുന്ന ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. 40 നും 49നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതൽ വോട്ടർമാർ, 2,06,679 പേർ. 80 വയസ് കഴിഞ്ഞ 41,333 വോട്ടർമാരാണുള്ളത്.

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുളളത് ആറന്മുള നിയോജക മണ്ഡലത്തിലാണ്, 2,33,888. തിരുവല്ല നിയോജക മണ്ഡലത്തിൽ 2,09,072, റാന്നിയിൽ 1,89,923, കോന്നിയിൽ 1,99,862 അടൂരിൽ 2,06,354 വോട്ടർമാരുമാണുള്ളത്. ജില്ലയിൽ ആകെ 1077 ബൂത്തുകളുണ്ട്.

2021 ൽ 4,91,519 പുരുഷന്മാരും 5,44,965 സ്ത്രീകളും നാല് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 10,36,488 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.

ഇവിഎം/വിവിപാറ്റ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് വോട്ടുവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങന്നൂർ എഴീക്കാട് കോളനിയിൽ നടത്തി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും ജനാധിപത്യപ്രക്രിയയിൽ തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇവിഎം/ വിവിപാറ്റ് ഡെമോൺസ്‌ട്രേഷൻ വാൻ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പര്യടനം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇലക്ഷൻ ഡപ്യുട്ടി കളക്ടർ ആർ രാജലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ്, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *