മംഗളഭൈരവി തുള്ളി ഒഴിഞ്ഞു ; മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ വലിയപടയണി സമാപിച്ചു

Pathanamthitta Special

@ സന്തോഷ് സദാശിവമഠം

തിരുവല്ല: പിഴകൾ പൊറുക്കാൻ പ്രാർത്ഥിച്ച് മംഗളഭൈരവി തുള്ളി ഒഴിഞ്ഞതോടെ മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ വലിയപടയണി സമാപിച്ചു. ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചെണ്ടമേളത്തിന്റെയും ചൂട്ടിന്റെയും അകമ്പടിയോടെ കോലം എതിരേറ്റു.

കുറ്റൂർ ഭൈരവി പടയണി സംഘം ആചാര്യൻ പ്രസന്നകുമാറിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ഉണ്ണികൃഷ്ണൻ വാണല്ലൂർ, സുരേഷ്‌കുമാർ കുറ്റൂർ, ശ്രേയസ്സ് തത്ത്വമസി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട്, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ആർ.പി. ശ്രീകുമാർ ശ്രീപദ്മം, ജിതീഷ് സൗപർണ്ണിക, രാജശേഖരൻ ആറൻമുളകൊട്ടാരം, വിനോദ് കുമാർ പിഷാരത്ത്, ഗണേഷ് രാഗവില്ല തുടങ്ങിയവർ നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *