പത്തനംതിട്ട – വിനോദസഞ്ചാരവകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് ജില്ലാ കളക്ടർ എ. ഷിബു ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കെട്ടിടത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഓഫീസ് ഇപ്പോൾ കണ്ണങ്കര അനുഗ്രഹ ബിൽഡിംഗിൽ ഒന്നാം നിലയിലാണ് പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) അനൂപ് കുമാർ, ജില്ലാ ഫോംസ് ഓഫീസർ രാമചന്ദ്രൻ നായർ, ഫിനാൻസ് ഓഫീസർ അനിൽ കുമാർ, ഗസ്റ്റ് ഹൗസ് മാനേജർ എ. പുഷ്പ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ടി. പവിത്രൻ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

