കുമ്പനാട് – തിരുവല്ല കോഴഞ്ചേരി റോഡ് ഉണ്ടാക്കിയ സമയത്ത് നിർമ്മിച്ചതാണ് കുമ്പനാട് ജംഗ്‌ഷനിലെ ഓടകൾ. അന്ന് ഈ ഓടയിലെ മലിനജലം അടക്കം വയലിലേക്കും മറ്റും ഒഴുകിപ്പോകാൻ തോടുകൾ ഉണ്ടായിരുന്നു. ഇന്ന് ആ തോടുകൾ അപ്രത്യക്ഷമായതോടെ എങ്ങോട്ടും ഒഴുകിപ്പോകാതെ ഓടയിൽ കിടന്നു ചീഞ്ഞു ദുർഗന്ധം വമിക്കുകയാണ് ഹോട്ടൽ, അറവുശാലകൾ, അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം. കൊതുകിന്റെ ഫാക്ടറികളാണ് ഈ ഓടകൾ. ജംഗ്‌ഷനിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ അടക്കം ഉള്ളവർക്കും, കടകളിലെ കച്ചവടക്കാർക്കുമൊക്കെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരെ ഉണ്ടാക്കുന്നതാണ് ഈ ദുർഗന്ധം. ഇതിനൊരു പരിഹാരം ഉണ്ടാകുമോ ?
കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് വ്യാപാരികളുടെ അടക്കം പരാതികൾ ഉയർന്നപ്പോൾ കോയിപ്രം പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളുമൊക്കെ സ്ഥലം സന്ദർശിച്ചു അവരുടെ ചിത്രങ്ങളും വാർത്തയും പത്ര മാധ്യമങ്ങളിൽ കൊടുത്തതല്ലാതെ പ്രശ്ന പരിഹാരമൊന്നും ഉണ്ടായില്ല. ബസ് കാത്ത് നിൽക്കുന്നവർക്കും, കച്ചവടക്കാർക്കും ഈ ദുർഗന്ധം കാരണം ശ്വാസകോശ സംബന്ധമായ സുഖങ്ങൾ വരെ ഉണ്ടാകുന്നു. ശുചിത്വ മിഷന് പരാതി അയച്ചു കാത്തിരിക്കുകയാണ് ഇപ്പപ്പോൾ അവർ. പരിഹാരം ഉണ്ടാകുമോ ?


