സിബിഎൽ മത്സരങ്ങളിൽ കന്നി പോരാട്ടത്തിന് ഒരുങ്ങി തലവടി ചുണ്ടൻ

Kerala Alappuzha
Print Friendly, PDF & Email

എടത്വ : നെഹ്‌റു ട്രോഫി ജലോത്സവത്തിൽ കപ്പിനും ചുണ്ടിനും ഇടയിൽ കപ്പ് നഷ്ടപ്പെട്ട തലവടി ചുണ്ടൻ സിബിഎൽ മത്സരങ്ങളിലെ പോരാട്ടത്തിനായി കഴിഞ്ഞ ദിവസം നീരണിഞ്ഞു.നവംബർ 16 മുതൽ തുടങ്ങുന്ന സിബിഎൽ മത്സരങ്ങളിൽ ആദ്യമായി താഴത്തങ്ങാടിയിൽ കൈനകരി യുബിസി ടീം തുഴയെറിയും.
ഷിനു എസ് പിള്ള ( പ്രസിഡന്റ് ) റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി )അരുൺ പുന്നശ്ശേരിൽ(ട്രഷറർ) ജോമോൻ ചക്കാലയിൽ ( വർക്കിംഗ്‌ പ്രസിഡന്റ് ) കെ.ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ , സുനിൽ വെട്ടികൊമ്പൻ ( വൈസ് പ്രസിഡന്റുമാർ ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ (TOFA), തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്.

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. 2023 ജനുവരി 1ന് നീരണഞ്ഞ തലവടി ചുണ്ടൻ 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ് തലവടിചുണ്ടൻ. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *