സന്നദ്ധ സംഘടനകൾ കാരുണ്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കണം:- ജസ്റ്റിസ് കെ.റ്റി തോമസ്

Kottayam Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട -: സന്നദ്ധ സംഘടനകൾ കാരുണ്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.റ്റി തോമസ് അഭിപ്രായപ്പെട്ടു. കേരള ജനവേദി ഇരുപത്തിരണ്ടാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാജ്യങ്ങളുടെ ഭരണഘടനയിൽ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ആ ഭരണഘടനയിൽ ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ യുടെ അദ്ധ്യക്ഷതയിൽ അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങിൻതറയിൽ, കെ കെ നവാസ് തനിമ, പി. കെ.ജേക്കബ്, കേരള ജനവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇന്ദിര, സുമി ചങ്ങനാശ്ശേരി, സുബിയ കറുകച്ചാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *