നാടിന്നഭിമാനം നന്ദന കൃഷ്ണ !!

India Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ നമ്മുടെ നാട്ടിൽ നിന്നഭിമാനമായി സെന്റ് തോമസ് കോളേജിലെ എൻസിസി കേഡറ്റായ നന്ദന കൃഷ്ണയും. കർത്തവ്യപഥ് മാർച്ചിലാണ്‌ കേരളം ലക്ഷദ്വീപ് എൻസിസി ഡയറക്ട്രേറ്റ് അംഗം കൂടിയായ നന്ദന കൃഷണ പങ്കെടുക്കുന്നത്. നാരീശക്തി എന്ന പേരിൽ വനിതകൾ മാത്രം പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത.

ഇലന്തൂർ പ്രക്കാനം കാവിനാൽ വീട്ടിൽ റിട്ട. ഓണറ്റി ക്യാപ്റ്റൻ സന്തോഷ്കുമാറിന്റെയും, സ്മിത എം നായരുടെയും മകളാണ് നന്ദന. ഈ മികച്ച അംഗീകാരത്തിന് അർഹയായി നന്ദനയെ കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ്ജ് കെ അലക്സ്, എൻസിസി ഓഫീസറായ ഷാജു കെ ജോണും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *