പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ.

Pathanamthitta

സ്‌കോൾ കേരള ഡിസിഎ പൊതുപരീക്ഷാ തീയതികളിൽ മാറ്റം
സ്‌കോൾ കേരള ജൂൺ 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി. പുതുക്കിയ ടൈംടോബിൾ അനുസരിച്ച് ജൂൺ 25 ന് രാവിലെ 10 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഡിസി-01 ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ ജൂലൈ 23 ന് രാവിലെ 10 മുതൽ 12.30 വരെ നടത്തും. ജൂലൈ 22,23,29,30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ ജൂലൈ 29,30, ആഗസ്റ്റ് അഞ്ച്, ആറ് എന്നീ തീയതികളിലേക്ക് മാറ്റി. മറ്റ് പരീക്ഷാ തീയതികളിൽ മാറ്റം ഇല്ല. വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ജൂലൈ മൂന്നു മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റണം. വെബ് സൈറ്റ് : www.scolekerala.org ഫോൺ : 0471 2342950.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ നിലവിൽ ഒഴിവുളള രണ്ട് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്) – ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത.ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്, ബയോമെഡിക്കൽ) – ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ടിഎച്ച്എസ്എൽസിയുമാണ് യോഗ്യത.
താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡേറ്റാ, മാർക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ, ഐ.റ്റി.ഐ/ ടിഎച്ച്എസ്എൽസി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 30 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജ് ഓഫീസിൽ നടത്തപ്പെടുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എച്ച്എംസി മുഖേന ആശുപത്രി വളപ്പിൽ കോഫി വെന്റിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28 രാവിലെ 11.30. ഫോൺ : 9497713258.

സൊസൈറ്റി ഒറ്റതവണ തീർപ്പാക്കൽ പദ്ധതി
1955 ലെ തിരു കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുളള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സംഘങ്ങളുടെ വാർഷിക റിട്ടേൺസ് ഫയലിംഗിനായുളള ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2024 മാർച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതിൽ പിഴ അടച്ച് സംഘങ്ങൾക്ക് മുടക്കം വന്ന വർഷങ്ങളിലെ റിട്ടേണുകൾ ഫയൽ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) എം ഹക്കിം അറിയിച്ചു.ഫോൺ: 0468 2223105.

അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരം വർക്കർമാരെയും ഹെൽപ്പർമാരെയും നിയമിക്കുന്നതിനായി 18 നും 46 നും ഇടയിൽ പ്രായമുളള അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഓഫീസിലും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കോന്നി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂർ പി.ഒ. കോന്നി, 689691. എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ: 9446220488, 9447331685.

എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് -പരിശോധന
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പളളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലുളള 40 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ നിയമലംഘനം കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങളുടെ മഹസർ, റിപ്പോർട്ട് എന്നിവയെ അടിസ്ഥാനമാക്കി പിടിച്ചെടുത്ത 78.735 കിലോ നിരോധിത ഉൽപന്നങ്ങൾ തുടർനടപടികൾക്കായി പളളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുളളതായി പത്തനംതിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *