സർക്കാരിന്റെ ജീവനക്കാരോടുള്ള കൊള്ള ; മെഡിസെപ്പ് പ്രീമിയം വർദ്ധനവ് പിൻവലിക്കണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പ്രീമിയത്തിൽ 3,720 രൂപയുടെ അധിക വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ. ജി. ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. രണ്ടാംഘട്ട പ്രഖ്യാപനത്തിലും സർക്കാർ വിഹിതം ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിക്കുകയും,എം പാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയോ, മതിയായ ചികിത്സ ഉറപ്പുവരുത്തുകയോ ചെയ്യാതെ നിർബന്ധിതമായി പണം പിടിച്ചെടുത്ത് ജീവനക്കാരെ കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പ്രീമിയം വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രദീപ്‌ ബി. പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. ഗിരീഷ്, സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ. രമേശ്‌ എന്നിവർ സംസാരിച്ചു.

photo: മെഡിസെപ് പ്രീമിയം വർദ്ധനവിനെതിരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം കേരള എൻ. ജി. ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *