അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ നന്മയുടെ വാതിലുകൾ തുറന്നിട്ട് തലവടി സി.എം.എസ് ഹൈസ്ക്കൂൾ

Kerala Alappuzha
Print Friendly, PDF & Email

തലവടി : അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സ സഹായ സമാഹരണം നാളെ നടക്കും.നന്മയുടെ വാതിലുകൾ തുറന്നിട്ട് തലവടി സി.എം.എസ് ഹൈസ്ക്കൂൾ നാടിന് മാതൃകയാകുയാണ്.ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് അഭിനവിന്റെ പിതാവ് അഭിലാഷ്.

എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയ- ജാതി- മത ചിന്തകൾക്കതീതമായി ഉള്ള ജീവകാരുണ്യ പ്രവർത്തകരുടെ നേതൃ ത്വത്തിൽ കൂട്ടായ്മ രൂപികരിക്കുന്നതിന് ആദ്യ യോഗവും നടന്നത് ഇവിടെ വെച്ചാണ്. സ്കൂൾ ലോക്കൽ മാനേജർ ഫാദർ മാത്യൂ ജിലോ നൈനാൻ, ഇടവക കമ്മിറ്റി, സ്കൂൾ ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ എന്നിവർ പൂർണ്ണ പിന്തുണയാണ് അഭിനവ് ജനകീയ ചികിത്സ സഹായ സംഘാടക സമിതിയ്ക്ക് നല്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ക്ലാസ് മുറിയുടെ സൗകര്യം നല്കിയിരിക്കുകയാണ്; ഒരേ ലക്ഷ്യം മാത്രം, അഭിനവ് പൂർണ്ണ ജീവിതത്തിലേക്ക് മടങ്ങി വരണം.കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാൻചികിത്സ സഹായം സമാഹരണവും വിദ്യാർത്ഥികൾ നടത്തുന്നുണ്ട്.വിദ്യാർത്ഥിയായ അഭിനവിന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കുവാൻ എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂളും രംഗത്തുണ്ട്.വിവിധ സഭകളുടെ ഇടവകകൾ, സാമൂദായിക – സാംസ്ക്കാരിക- സാമൂഹിക- സന്നദ്ധ സംഘടനകൾ – യുവജന സംഘടനകൾ പൂർണ്ണ പിന്തുണ നല്കിയിട്ടുണ്ട്.

22 അംഗങ്ങൾ അടങ്ങിയതാണ് സമിതി. കഴിഞ്ഞ ദിവസം സ്കൂളിൽ യോഗം ചേർന്ന് തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 11, 12, 13 എന്നീ വാർഡുകളിക്കും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലേക്കും ആവശ്യമായ രസീത് ബുക്കുകൾ, നോട്ടീസുകൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ഉപസമിതികൾക്ക് കൈമാറി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ഭവനങ്ങൾ സന്ദർശിക്കുന്നത്. ക്യൂ ആർ കോഡ് ഉപയോഗിച്ച് സമിതിയുടെ അഭിനവ് ജനകീയ ചികിത്സ സഹായ സംഘാടക സമിതിയുടെ അക്കൗണ്ടിലേക്കും സഹായം അയയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ധനസമാഹരണ യജ്ഞത്തിന് ശേഷം 13ന് വൈകിട്ട് 4ന് സ്കൂളിൽ പൊതുയോഗം ചേർർന്ന് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും.

അക്കൗണ്ട് നമ്പർ.
അഭിനവ് ജനകീയ ചികിത്സ സംഘാടക സമിതി, ഇന്ത്യൻ ഓവർവീസ് ബാങ്ക്, നീരേറ്റുപുറം,
060901000014290
IOBA0000609.

Leave a Reply

Your email address will not be published. Required fields are marked *