മകരജ്യോതി ദർശനം: വ്യൂ പോയിന്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി ; അയ്യൻമല വ്യൂ പോയിന്റിൽ തീർഥാടകരെ പ്രവേശിപ്പിക്കില്ല.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. പഞ്ഞിപ്പാറ വ്യൂ പോയിന്റിൽ 1000 തീർത്ഥാടകർക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളിൽ മെഡിക്കൽ ടീം ഉൾപ്പെടെ ഓരോ ആംബുലൻസുണ്ടാകും. എട്ട് ബയോ ടോയ്‌ലറ്റുകൾ തയ്യാറാക്കി. തീർഥാടകർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകൾ വെട്ടിത്തെളിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കും. തീർഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാർക്ക് ചെയ്യണം.

ഇലവുങ്കൽ വ്യൂ പോയിന്റിലും തീർത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകൾ വെട്ടിത്തെളിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കും. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും.

നെല്ലിമല വ്യൂ പോയിന്റിൽ 800 തീർഥാടകർക്കാണ് പ്രവേശനം. തുലാപ്പള്ളിയിലാണ് പാർക്കിങ്ങ് സൗകര്യം. കുടിവെള്ളവും വെളിച്ചവും ഉറപ്പാക്കും. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും. കാടുകൾ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പ് വരുത്തും.
അട്ടത്തോട് വെസ്റ്റ് വ്യൂ പോയിന്റിൽ തീർത്ഥാടകരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തി. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും. കുടിവെള്ളവും ആഹാരവും ഉറപ്പാക്കും. നിലയ്ക്കൽ ബെയിസ് ക്യാമ്പിലാണ് പാർക്കിങ്ങ് സൗകര്യം. വ്യൂ പോയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.

അട്ടത്തോട് ഈസ്റ്റ് വ്യൂ പോയിന്റിൽ 2500 തീർഥാടകരെ പ്രവേശിപ്പിക്കും. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ടാകും. കുടിവെള്ളവും ആഹാരവും ഉറപ്പുവരുത്തും. നിലയ്ക്കൽ ബെയിസ് ക്യാമ്പിലാണ് വാഹനങ്ങളുടെ പാർക്കിങ്ങ്. വ്യൂ പോയിന്റിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.

ഹിൽടോപ്പ് വ്യൂ പോയിന്റിൽ 8000 തീർഥാടകർക്കാണ് പ്രവേശനം. കുടിവെള്ളവും ആഹാരവും ദേവസ്വം ഉറപ്പുവരുത്തും. വ്യു പോയിന്റുകളിൽ നിലവിലെ ബാരിക്കേഡുകൾക്ക് മുന്നിലായി അധിക ബാരിക്കേഡുകൾ സ്ഥാപിക്കും. ബയോ ടോയ്‌ലറ്റുകൾ ഉറപ്പാക്കും. ജനുവരി 12 മുതൽ ജനുവരി 15 വരെ ഹിൽടോപ്പിൽ പാർക്കിങ്ങ് നിരോധിച്ചു. മകരജ്യോതി ദർശനത്തിന് ശേഷം പമ്പ മുതൽ നിലയ്ക്കൽ വരെ 300 ഓളം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.

അപകട സാദ്ധ്യത ഉള്ളതിനാൽ അയ്യൻമല വ്യൂ പോയിന്റിൽ തീർഥാടകരെ പ്രവേശിപ്പിക്കില്ല. അപകടമുന്നറിയിപ്പുമായി വിവിധ ഭാഷയിലുള്ള ബോർഡുകൾ സ്ഥാപിക്കും. തീർഥാടകരുടെ പ്രവേശനം തടയുന്നതിനായി പൊലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും.

Leave a Reply

Your email address will not be published. Required fields are marked *