ഷാപ്പിനു മുന്നിലെ തർക്കത്തിന് പിന്നാലെ അടിയേറ്റ വയോധികൻ മരിച്ചു

Crime Alappuzha
Print Friendly, PDF & Email

ഹരിപ്പാട് – ഷാപ്പിൽ നിന്നുമിറങ്ങിയ രണ്ടുപേർ തമ്മിൽ സൈക്കിൾ കുറുകെ വെച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സപ്ലൈകോ ഗോഡൗൺ തൊഴിലാളിയുടെ അടിയേറ്റ് വയോധികൻ മരിച്ചു. വീയപുരം കാരിച്ചാൽ തുണ്ടിൽ ജോസ് ഗീവർഗീസാണ് (62) മരിച്ചത്. സംഭവത്തെ തുടർന്ന് വീയപുരം നന്ദൻ കേരിൽ കോളനിയിൽ ദയാനന്ദനെ വീയപുരം പൊലീസ് കസ്റ്റഡിയിലുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ കാരിച്ചാൽ ഷാപ്പിനു സമീപമായിരുന്നു സംഭവം. ഹരിപ്പാട് താലൂക്കാശുപത്രിയിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം അടിയാണോ എന്നത് പോസ്റ്റു മോർട്ടത്തിനു ശേഷമേ പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. വീയപുരം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *