ചെങ്ങന്നൂർ – പ്രമുഖ പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മിൽസിലേക്ക് ജോലി പരിശീലനത്തിനുള്ള 20 ഒഴിവിലേക്ക് 18 നും, 35 നും വയസ്സ് പ്രായമുള്ള
യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആറുമാസം പരിശീലന കാലയളവിൽ 375/. രൂപ പ്രതിദിന സ്റ്റൈഫന്റ് ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പിന്നീട് ഒരു ഷിഫ്റ്റിൽ 500 രൂപ വേതനവും, കൂടാതെ രണ്ടാം ഷിഫ്റ്റിൽ 30 രൂപയും,മൂന്നാം ഷിഫ്റ്റിൽ 150 രൂപയും അധികമായും ലഭിക്കുന്നതാണ്. മാത്രവുമല്ല ജോലിക്ക് മുടക്കം കൂടാതെ വരുന്നവർക്ക് 2000 രൂപ പ്രതിമാസം ഇൻസെന്റീവ് നൽകുന്നതാണ്. ജോലി സമയത്ത് ഭക്ഷണം സൗജന്യമാണ്. താൽപ്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കുന്നതാണെന്ന് യൂണിറ്റ് ഇന്ചാര്ജ്ജ് സാജിദ് അബ്ബാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
prabhuram mils, kotta p.o, karakkad, chengannoor
email- pm.kstc@kerala.gov.in | prabhurammill@gmail.com
mob. 9048206012 | – 9995832998


