പത്തനംതിട്ട കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരിയെയും മനുഷ്യക്കടത്ത് ആരോപിച്ച് ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചതും തുടർന്ന് അറസ്റ്റ് ചെയ്തതും ഞെട്ടിക്കുന്ന സംഭവമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം വെടിഞ്ഞ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ പത്തനംതിട്ട ജില്ലാ കമ്മിറ്റി.
കുറച്ചുനാളുകളായി ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന ചില സംഘടിത നിക്കങ്ങൾക്കെതിരെ കേന്ദ്രസർക്കാർ
ശക്തമായ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ നാഷണൽ ഹ്യൂമൺ റൈറ്റസ് കമ്മിഷനും ന്യൂനപക്ഷ കമ്മിഷനും ഇടപെടൽ നടത്തണം എന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ സെക്രട്ടറി അനീഷ് തോമസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.


