പത്തനംതിട്ട: കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി. മുളീധരൻ ഉത്ഘാടനം ചെയ്ത എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം പാർട്ടിയിലേക്കുള്ള നിരവധിയാളുകളുടെ കടന്നുവരവിനും വേദിയായി. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ഉൾപ്പടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും ബിജെപിയിൽ അംഗത്വം എടുത്തു. ഓർത്തഡോക്സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

അയോദ്ധ്യ കൊണ്ട് മാത്രമല്ല മുൻപും മോദി അധികാരത്തിൽ വന്നതെന്ന് വി മുരളീധരൻ പറഞ്ഞു. അത് പോലെ ഉള്ള ചെപ്പടിവിദ്യ അല്ല, വികസനം പറഞ്ഞാണ് ഇപ്പോൾ വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നു. രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും, മറിയക്കുട്ടിയെ പോലുള്ളവരാണ് സംസ്ഥാനത്ത് ഇപ്പോൾ കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. അഭിവാന്ദ്യ കുര്യക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.എൻ. ഡി. എ. യുടെ സമുന്നത നേതാക്കൾ വിവിധ സഭകളുടെ മേലധ്യക്ഷൻമാർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരൻ പാർട്ടിയിലേക്ക് കടന്നുവന്നവരെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു.



