റോബിൻ ബസ് വീണ്ടും ഓട്ടം തുടങ്ങി; പിടുത്തം തുടങ്ങി എംവിഡിയും !!

Kerala Pathanamthitta TECH
Print Friendly, PDF & Email

പത്തനംതിട്ട – റോബിൻ ബസ് ഇന്ന് മുതൽ വീണ്ടും സർവ്വീസ് തുടങ്ങി. ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് എന്ന് ഉടമസ്ഥർ പോരാഞ്ഞു. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ തന്നെയാണ് സർവ്വീസ് തുടങ്ങിയത്. കോടതി നി ർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ടു നൽകിയിരുന്നു. ഇന്ന് പുലർച്ചെ സർവ്വീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. ഉറക്കമിളച്ചു ഉദ്യോഗസ്ഥർ കാത്തു നിൽക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സർവ്വീസ് തുടരാൻ അനുവദിച്ചു.

ഇനിയും നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.

കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബേസിൽ നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടമായെന്ന് റോബിൻ ഗിരീഷ് ആരോപിച്ചു. അതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *