@ അജയകുമാർ വല്ലുഴത്തിൽ
ഇരവിപേരൂർ – വാസയോഗ്യമല്ലാത്ത വീട്ടിൽ ആരോഗ്യകരമല്ലാത്ത അന്തരീക്ഷത്തിൽ ഒറ്റപ്പെട്ട് പോയ അമ്മയ്ക്കും മകൾക്കും സേവാഭാരതി ഇരവിപേരൂരും ബഹറിൻ റിഫ സത്സംഗവും ചേർന്ന് മണ്ഡലകാല സേവ എന്ന നിലയ്ക്ക് വീട് പുനർനിർമ്മിച്ച് സമർപ്പിക്കുകയാണ്. ഇരുവരുടേയും സുരക്ഷ ഉറപ്പ് വരുത്തി അനാരോഗ്യമായ അന്തരീക്ഷത്തിൽ നിന്നും സേവാഭാരതി അവരെ ചികിത്സയ്ക്കായി നേരത്തെ തന്നെ മാറ്റിയിരുന്നു. സേവാഭാരതിയുടെ ഇരവിപേരൂർ പഞ്ചായത്തു സമിതിയും, ബഹറിൻ റിഫ ഫൗണ്ടേഷനുമായി ചേർന്ന് മണ്ഡലകാല സേവ എന്ന നിലയ്ക്ക് നിർമ്മിച്ച അശരണാർക്കായുള്ള ഗൃഹത്തിന്റെ താക്കോൽ ദാനം മണ്ഡലകാല നാൽപ്പത്തിയൊന്ന് ദിനമായ നാളെ ഡിസംബർ 27 ന് രാവിലെ 9.30 ന് സമർപ്പിക്കപ്പെടുകയാണ്. പ്രശസ്ത ചലച്ചിത്ര നടനും, നാടിന്റെ അഭിമാനവുമായ ശ്രീ രാജീവ് പിള്ള മുഖ്യാതിഥി ആകുന്ന വേദിയിൽ വീടിന്റെ താക്കോൽ ദാനം സേവാഭാരതി ജില്ലാ അഡ്വ. ഡി.അശോക് നിർവ്വഹിക്കും. കൂടാതെ നാട്ടിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖരും പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് നാട്ടിലെ എല്ലാ സന്മനസുകളെയും ക്ഷണിക്കുന്നതായി സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

