*പ്രത്യേക വാർത്താ സമ്മേളനം ആറന്മുളയിൽ ഇന്ന് രാവിലെ 10.30 -ന്
പത്തനംതിട്ട – ജില്ലയിലെ നവകേരള സദസ്സിന്റെ രണ്ടാം ദിവസമായ ഇന്ന് ആദ്യ സദസ്സ് ആറന്മുള മണ്ഡലത്തിൽ. അരങ്ങേറും. രാവിലെ ഒൻപതിന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്ന പ്രഭാതയോഗം പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
നവകേരള സൃഷ്ടിക്കായി ഇവർ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടശേഷം മുഖ്യമന്ത്രി മറുപടി നൽകും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളുമായി അതതു മന്ത്രിമാരും ആശയവിനിമയം നടത്തും. ശേഷം 10:30 ന് പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആറന്മുള മണ്ഡലത്തിന്റെ ബഹുജനസദസ്സ് രാവിലെ 11-ന് നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാർ സേവിയസ് സ്‌കൂൾ ഗ്രൗണ്ടിൽ റാന്നി മണ്ഡലത്തിലെയും നാലിനു കോന്നി കെഎസ്ആർടി സി ബസ് സ്റ്റാൻഡിൽ കോന്നി മണ്ഡലത്തിലെയും വൈകിട്ട് ആറിന് അടൂർ വൈദ്യൻസ് ഗ്രൗണ്ടിൽ അടൂർ മണ്ഡലത്തിലെയും സദസ്സ് നടക്കും. ജില്ലയിലെ പരിപാടി അവസാനിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി കൊട്ടാരക്കരയിലേക്ക് പോകും.


