പത്തനംതിട്ട – പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം വാഹനാപകടം ഉണ്ടാകുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 304 A വകുപ്പ് ഒഴിവാക്കി പകരം 304 നിലനിർത്തുകയും രണ്ട് വർഷം തടവ് എന്നത് പത്തു വർഷമാക്കുകയും 7 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യുന്ന നിയമത്തിനെതിരെ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ ജ്വാല യൂണിയൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം എക്സ് എം എൽ എ ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം 2023 ഡിസംബർ ഒന്നിന് ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ ഈ നിയമ പ്രകാരം ഇന്ത്യയിൽ വാഹനം ഓടിക്കുന്ന മുഴുവൻ ജനങ്ങൾക്കും ഈ നിയമം ബാധകമാണ്.. ഈ നിയമം പിൻവലിക്കുന്നതുവരെ നീണ്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച സമരത്തിൽ യൂണിയൻ ജില്ലാ ട്രാഷറർ കെ അനിൽകുമാർ ആദ്ധ്യക്ഷത വഹിച്ചു. ഇ. കെ. ബേബി അഡ്വ. അബ്ദുൽ മനാഫ്, ബാബു കുമ്പഴ, കെ വൈ ബേബി, ഷിബു മാത്യു , കൊച്ചുമോൻ, നെൽസൺ, അജിത് പി ആർ എന്നിവർ സംസാരിച്ചു


