പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വാടക വീട്ടില്‍ തൂങ്ങി മരിച്ചു. ചെറുമകന്റെ മരണ വിവരമറിഞ്ഞ് മുത്തച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. ചിറ്റാര്‍ വയ്യാറ്റുപുഴ മണ്ണുങ്കല്‍ പുത്തന്‍ വീട്ടില്‍ സുജിത്ത് സിനി ദമ്പതികളുടെ മകന്‍ വിഷ്ണു, സിനിയുടെ പിതാവ് കുമ്പഴ പാലമറൂര്‍ പനച്ചമൂട്ടില്‍ വീട്ടില്‍ സി.ടി. വര്‍ഗീസ് (അനിയന്‍-63) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചിറ്റാര്‍ ജങ്ഷനിലെ വാടക വീട്ടിലാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റാര്‍ ഗവ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിഷ്ണു പഠിച്ചിരുന്നത്. സഹോദരി: വിദ്യ.
വിഷ്ണുവിന്റെ മരണവാര്‍ത്ത ഫോണിലൂടെ അറിഞ്ഞതിന് പിന്നാലെ വര്‍ഗീസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. സിസിലിയാണ് വര്‍ഗീസിന്റെ ഭാര്യ. മറ്റൊരു മകള്‍: സുനി.
What do you feel about this post?
Like
Love
Happy
Haha
Sad

