വിവാഹ വാഗ്ദാനം ചെയ്ത് പീഡനം: കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു മക്കളുടെ പിതാവ് കൂടിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. റാന്നി പുല്ലൂപ്രം തടത്തില്‍ വീട്ടില്‍ സാജന്‍ എന്ന് വിളിക്കുന്ന ടി.എ. സുരേഷിനെ (42) യാണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

റാന്നി ഡിപ്പോയിലെ ഡ്രൈവറാണ് സുരേഷ്. ഫോണ്‍ വഴി പരിചയപ്പെട്ട വെച്ചൂച്ചിറ സ്വദേശിനിയെ 2018 ഡിസംബര്‍ 17 മുതല്‍ കഴിഞ്ഞ മാസം 25 വരെയുള്ള കാലയളവില്‍ ആണ് പീഡിപ്പിച്ചത്. യുവതിയുടെ വീട്ടില്‍ വച്ച് അടക്കം പീഡനം നടന്നു. യുവതിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായിട്ടാണ് മൊഴി. വിവാഹ വാഗ്ദാനം ലംഘിക്കുകയും ചെയ്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഓമാരായ പി.കെ.ലാല്‍, ശ്യാം, അന്‍സാരി എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *