സന്നിധാനത്ത് ശക്തമായ മഴ ; ശരണം വിളികളോടെ ദർശനത്തിനായി അയ്യപ്പന്മാരുടെ തിരക്ക്

Pathanamthitta Special
Print Friendly, PDF & Email

സന്നിധാനം – ശബരിമലയിൽ ഇന്നലെ വൈകിട്ട് മൂന്നരമുതൽ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി അയ്യപ്പന്മാർ ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും ദിവസമായി അഭൂതപൂർവ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വലിയ തിരക്കിലും ശരണം വിളികളോടെ അയ്യപ്പന്മാർ പതിനെട്ടാം പടി ചവുട്ടി അയ്യപ്പനെ ദർശിക്കുന്നു.. പമ്പ മുതൽ സന്നിധാനം വരെ ശരണം വിളികൾ മുഴങ്ങുന്നു .ഇത് തന്നെ ആണ് ശബരിമലയുടെ പുണ്യം .

അയ്യപ്പ സ്വാമിയെ ഒന്ന് ദർശിക്കുവാൻ ആണ് ഈ കഠിന മല കയറി അയ്യപ്പന്മാർ വരുന്നത് .എല്ലാവരുടെയും മനസിലും ചുണ്ടിലും അയ്യപ്പ മന്ത്രം മാത്രം. സ്വാമിശരണം..

Leave a Reply

Your email address will not be published. Required fields are marked *