കുമ്പനാട് – നെല്ലിമല 1648 നമ്പർ എസ്എൻഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുമന്ദിര പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പരിപാടികളിൽ രണ്ടാം ദിനമായ ഇന്നലെ വൈകിട്ട് താജ് പത്തനംതിട്ട നേതൃത്വം കൊടുക്കുന്ന കലാരംഗ് പത്തനംതിട്ടയുടെ “ഒരു കിടിലൻ കോമഡി ചിരിയുത്സവം” എന്ന പരിപാടിയാണ് നടന്നത്. നിരവധി ടെലിവിഷൻ കോമഡി പരിപാടികളിലെ താരമായ അനീഷ് കാവിലിന്റെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ മുപ്പത് വർഷക്കാലമായി തന്റെ പേരിനൊപ്പം പത്തനംതിട്ട എന്ന നാടിനെക്കൂടി അടയാളപ്പെടുത്തി മിമിക്രി അവതരണം നടത്തുന്ന മുതിർന്ന മിമിക്രി കലാകാരനായ താജ് പത്തനംതിട്ടയുടെ പാട്ടും, വേഷപ്പകർച്ചയും ജനങ്ങളോടൊത്ത് ഇടപഴകിയുള്ള ഏകാംഗ പ്രകടനം അക്ഷരാർത്ഥത്തിൽ നെല്ലിമലയെ ഇളക്കി മറിച്ചു എന്നുതന്നെ പറയാം. ആകസ്മികമായി മദ്യപാനിയുടെ വേഷത്തിൽ കടന്നുവന്ന അനീഷ് കാവിൽ തന്റെ മാസ്മരിക പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്തു. നവാഗത കലാകാരന്മാർ അടക്കമുള്ള സംഘത്തിന്റെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ഡിജിറ്റൽ സൗണ്ട് ലൈറ്റ് അകമ്പടിയോടെയും, വിവരണത്തോടെയും നടന്ന ഒരു കിടിലൻ ചിരിയുത്സവം അവിസ്മരണീയമായി, നെല്ലിമലക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും, സഹകരണത്തിനും താജ് പത്തനംതിട്ട നന്ദിയും കടപ്പാടും അറിയിച്ചു.
പരിപാടി അവതരിപ്പിച്ച കലാരംഗ് പത്തനംതിട്ടയുടെ കലാകാരന്മാർക്ക് 1648 നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ നന്ദിയും, കടപ്പാടും സെക്രട്ടറി ബിജു ഭാസ്കരൻ പ്രകാശിപ്പിച്ചു. പ്രസിഡന്റ് വിഎസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കരുണാകരൻ, കമ്മറ്റിയംഗംങ്ങളായ രവീന്ദ്രൻ, അനിൽകുമാർ, രഘു വിടി, മഹേഷ് പണിക്കർ, സുശീല കമൽ, ഉഷാമോഹൻ, രമ്യ സതീഷ്, ലേഖാ സുരേഷ്, സുനിൽ, പ്രീതി ബെന്നി, ശ്രീകുമാർ കെ എ അടക്കം നെല്ലിമലയിലെ വലിയൊരു ജനാവലി പരിപാടികൾക്ക് പ്രോത്സാഹനവുമായി നിറ സാന്നിദ്ധ്യമായി.
പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ പരിപാടിയുടെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 5 മണിക്ക് താഴികക്കുട പ്രതിഷ്ഠയും, 350 നമ്പർ എസ്എൻഡിപി ശാഖാ ഓതറയിലെ കലാകാരിയുടെ ഗുരുകൃപ തിരുവാതിരയും, അശ്വതി ജയിന്റെ സിനിമാറ്റിക് ഡാൻസും, ജൂനിയർ കലാഭവൻ മണി എന്നറിയപ്പെടുന്ന രതീഷ് വയല നയിക്കുന്ന നാടൻപാട്ടും എട്ടുമണിക്ക് ഉണ്ടായിരിക്കും.
കലാരംഗ് പത്തനംതിട്ടയുടെ “ഒരു കിടിലൻ കോമഡി ചിരിയുത്സവം” . പരിപാടി ബുക്ക് ചെയ്യുവാൻ – +91 8547199133 . +91 9400313133




