അയ്യപ്പൻറെ പോസ്റ്റ് ഓഫീസ് സജീവം

Kerala Pathanamthitta Special

സന്നിധാനം – വർഷത്തിൽ മൂന്നു മാസം മാത്രം സജീവമാകുന്ന അയ്യപ്പൻറെ തപാൽ ഓഫീസും പിൻകോഡും. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുത്തിയ തപാൽമുദ്ര പതിച്ച അവിടുത്തെ പോസ്റ്റുകാർഡുകൾ. അയ്യപ്പദർശനത്തിനായി ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കിടയിൽ സന്നിധാനം തപാൽ ഓഫീസിനുള്ള സ്വീകാര്യത ഒട്ടും കുറയുന്നില്ല.

വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും ഈ തപാൽമുദ്ര പതിച്ച കത്തയക്കാനായി ഇന്നും ഭക്തരെത്തുന്ന ഇടം. മണ്ഡല മകര വിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവർത്തനം. ശ്രീ ശബരിമല അയ്യപ്പൻ, 689713 എന്നതാണ് പിൻകോഡ്. രാജ്യത്ത് സ്വന്തമായി പിൻ കോഡ് ഉള്ളത് ഇന്ത്യൻ പ്രസിഡന്റിനും ശ്രീ ശബരിമല അയ്യപ്പനും മാത്രമാണ്.ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. ഈ മണ്ഡലകാലത്ത് ഇതു വരെ 2000 പേസ്റ്റുകാർഡുകളാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.
ഭക്തരുടെ സാമ്പത്തിക ഇടപാടുകൾക്കായി ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, മണി ഓർഡർ സംവിധാനം, തീർത്ഥാടകർക്കായി പാഴ്‌സൽ സർവീസ്,അരവണ ഓൺലൈൻ ഓഫ്‌ലൈൻ ബുക്കിങ്ങ്, മൊബൈൽ റീചാർജ് തുടങ്ങിയ സേവനങ്ങളും തപാൽഓഫീസിൽ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റർക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാൽ ഓഫീസിലുള്ളത്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *