മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി പ്രാദേശികഅവധി | സമ്പൂര്‍ണമദ്യനിരോധനം

Kerala Pathanamthitta
Print Friendly, PDF & Email

പ്രാദേശികഅവധി
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍  12 നു പ്രാദേശിക അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു  ഉത്തരവായി.      (പിഎന്‍പി 3941/23)

സമ്പൂര്‍ണമദ്യനിരോധനം
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ ഡിസംബര്‍  10 ന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന  12 നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 13 നും സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു  ഉത്തരവായി.    (പിഎന്‍പി 3942/23)

Leave a Reply

Your email address will not be published. Required fields are marked *