പത്തനംതിട്ട – പഴയ വാഹനങ്ങളുടെ റീ- രജിസ്ട്രേഷൻ ഫീസ് വർദ്ധനയ്ക്കും, തൊഴിൽ മേഖലയോടുള്ള അവഗണനയ്ക്കും എതിരെ ഒക്ടോബർ 8 ന് ബുധനാഴ്‌ച പത്തനംതിട്ടയിൽ അസോസിയേഷൻ ഓഫ് ആട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള നേത്യത്വത്തിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10 ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽനിന്ന് പ്രകടനം ആരംഭിച്ച് കലക്ട്രേറ്റ് പടിക്കൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ ആൻറോ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.പി. രമേശ് അദ്ധ്യക്ഷത വഹിക്കും.
അന്നേദിവസം ജില്ലയിലെ എല്ലാ വർക്‌ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു .
വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജോയിൻറ് സെക്രട്ടറി തമ്പി എസ് പള്ളിക്കൽ , ജില്ലാപ്രസിഡൻറ് എം. പി. രമേശ് , ജില്ലാ സെക്രട്ടറി പി. വി.രാഘേഷ് , ജില്ലാ ട്രഷറാർ എം. എ. ഏബ്രഹാം , മാത്യൂസ് വർഗീസ്, ഷിബു പന്തളം എന്നിവർ പങ്കെടുത്തു.


